You don't have to explain everything right away. ഇപ്പോൾ എല്ലാം വിശദീകരിക്കേണ്ട ആവശ്യമില്ല.
Hold Tight Psycare is a quiet, confidential space to talk things through, at whatever pace feels right for you. No pressure, no judgement, just someone trained to listen. Hold Tight Psycare നിങ്ങൾക്കുവേണ്ടി ഒരുക്കിയ ശാന്തമായ, സ്വകാര്യമായ ഇടമാണ്. ഇവിടെ നിങ്ങൾ ഒറ്റക്കല്ല. ഒരു സമ്മർദ്ദവുമില്ലാതെ, ആരും വിധിക്കാതെ, നിങ്ങൾക്ക് ആയാസകരം തോന്നുന്ന വേഗതയിൽ മനസ്സ് തുറക്കാം. ശ്രദ്ധയോടെ കേൾക്കാൻ ഒരാൾ ഇവിടെ ഉണ്ട്.
This is a space where you decide how much to share, and when. എത്രത്തോളം പറയണം, എപ്പോൾ പറയണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ.
Nothing leaves this roomഒന്നും പുറത്ത് പോകില്ല
What you share in a session is held in strict confidence, in line with professional counselling ethics.സെഷനിൽ പങ്കുവെക്കുന്നതെല്ലാം കർശനമായ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്നു.
No data stored beyond what is neededആവശ്യത്തിൽ കൂടുതൽ ഒന്നും സൂക്ഷിക്കില്ല
Your contact details are used only to reach you for sessions. They are never shared, never sold, never used for anything else.നിങ്ങളുടെ വിവരങ്ങൾ സെഷനായി മാത്രം ഉപയോഗിക്കും. പങ്കുവെക്കുകയോ വിൽക്കുകയോ ചെയ്യില്ല.
You set the paceനിങ്ങൾ തന്നെ വേഗത നിശ്ചയിക്കൂ
You are never asked to share more than you are comfortable with. Sessions follow your timeline, not a script.നിങ്ങൾക്ക് ആയാസകരമല്ലാത്തത് ഒരിക്കലും ചോദിക്കില്ല. സെഷൻ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചാകും.
Two quiet kinds of support രണ്ട് തരം ശാന്തമായ പിന്തുണ
Not everyone reaching out needs the same thing. Some people want to work through something with guidance and structure. Others simply need a moment to say it out loud, with no advice attached. Both are real needs, and both are held here with the same care and confidentiality. ബന്ധപ്പെടുന്ന എല്ലാവർക്കും ഒരേ ആവശ്യമല്ലുള്ളത്. ചിലർക്ക് മാർഗനിർദേശം വേണം. മറ്റുള്ളവർക്ക് ഉപദേശമില്ലാതെ ഉള്ളത് പറയാനൊരിടം മതി. രണ്ടും ഇവിടെ ഒരേ ശ്രദ്ധയോടെ നൽകുന്നു.
One-to-One Counsellingവ്യക്തിഗത കൗൺസലിംഗ്
A calm, judgement-free space for anxiety, stress, low mood, relationship concerns, or simply needing to think out loud with someone trained to listen and help you make sense of it.ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം, ബന്ധ പ്രശ്നങ്ങൾ തുടങ്ങിയവ വിധിക്കാതെ ശ്രദ്ധിക്കുന്ന ഒരു ശാന്തമായ ഇടം.
See how sessions work സെഷൻ എങ്ങനെ നടക്കുന്നുSecret Santaസീക്രട്ട് സാന്റ
An anonymous, no-advice space to simply let it out. No name, no address, no explanations expected. Just somewhere safe to say what has been sitting heavy, and be heard.പേരോ വിലാസമോ ഇല്ലാതെ, ഉപദേശമില്ലാതെ, ഭാരമായി തോന്നുന്നത് പറയാനൊരിടം. ആരും വിധിക്കില്ല, ആരും ഉപദേശിക്കില്ല.
Learn how it works ഇത് എങ്ങനെ പ്രവർത്തിക്കുന്നുCounselling with Lived Experienceജീവിതാനുഭവമുള്ള കൗൺസലിംഗ്
As someone living with a chronic illness, I understand from the inside what it means to manage health challenges alongside emotional wellbeing. This shapes how I support clients navigating similar experiences.ആരോഗ്യ വെല്ലുവിളികൾക്കൊപ്പം ജീവിക്കുന്നതിന്റെ അർഥം ഉള്ളിൽ നിന്ന് മനസ്സിലാക്കുന്ന വ്യക്തിയെന്ന നിലയിൽ, രോഗവസ്ഥ മൂലം കഷ്ടപ്പെടുന്നവരെ പിന്തുണക്കുവാൻ തക്ക അനുഭവപരിചയം ഉള്ളതാണ്.
Read more കൂടുതൽ വായിക്കൂGrievance Supportപരാതി പരിഹാരം
If something about your experience with us did not feel right, you can share it privately and confidentially. Every concern is taken seriously and addressed without revealing your identity.ഞങ്ങളുടെ സേവനത്തിൽ എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ, സ്വകാര്യമായി അറിയിക്കാം. പേര് വെളിപ്പെടുത്താതെ ഉടൻ നടപടി.
Share a concern ഒരു ആശങ്ക അറിയിക്കൂA simple, unhurried first step ഒരു ലളിതമായ ആദ്യ ചുവട്
There is no form to fill or wait time. Just a message, when you are ready. പൂരിപ്പിക്കാൻ ഫോം ഇല്ല. കാത്തിരിപ്പ് ഇല്ല. തയ്യാറാകുമ്പോൾ ഒരു സന്ദേശം മാത്രം.
Send a messageഒരു സന്ദേശം അയക്കൂ
A short WhatsApp message is all it takes. Share as little or as much as you would like to begin with.ഒരു ചെറിയ വാട്സ്ആപ്പ് സന്ദേശം മതി. കൂടുതൽ വിശദീകരണം ആദ്യം ആവശ്യമില്ല.
A short, no-pressure conversationസമ്മർദ്ദമില്ലാത്ത ഒരു ചെറിയ സംഭാഷണം
We will find a time that works for you and talk briefly about what you are looking for. No commitment required at this stage.നിങ്ങൾക്ക് യോജിക്കുന്ന സമയം കണ്ടെത്തി ആവശ്യം ചുരുക്കി സംസാരിക്കാം. ഇക്കഘട്ടത്തിൽ ഒരു പ്രതിബദ്ധതയും ആവശ്യമില്ല.
Begin at your own paceനിങ്ങളുടെ വേഗതയിൽ തുടങ്ങൂ
Sessions are scheduled around your availability, online, with full privacy maintained throughout.സ്വകാര്യത നിലനിർത്തി, ഓൺലൈനിൽ, നിങ്ങളുടെ ലഭ്യതക്ക് അനുസരിച്ച് സെഷൻ ക്രമീകരിക്കും.
"You are not expected to have the right words. You are only expected to show up as you are." "ശരിയായ വാക്കുകൾ കണ്ടെത്തേണ്ടതില്ല. നിങ്ങൾ ആരാണോ അതായി വരണം, അത് മതി."Jinnet Johnson, Counsellor & Psychotherapist ജിന്നെറ്റ് ജോൺസൺ, കൗൺസിലർ & സൈക്കോതെറാപ്പിസ്റ്റ്
Whenever you are ready, I am here. നിങ്ങൾ തയ്യാറാകുമ്പോൾ, ഞാൻ ഇവിടെ ഉണ്ട്.
No urgency, no obligation. Reach out whenever it feels right for you, today, or some other day. തിടുക്കമില്ല, നിർബന്ധമില്ല. ഇന്നോ മറ്റൊരു ദിവസമോ, ശരിയെന്ന് തോന്നുമ്പോൾ ബന്ധപ്പെടൂ.